സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; പാലക്കാട് അധ്യാപകന് സസ്‍പെൻഷൻ

By News Desk, Malabar News
Ajwa Travels

പാലക്കാട്: വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്‍പെൻഷൻ. പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകൻ ആയിരുന്ന പ്രശാന്തിനെയാണ് സസ്‍പെൻഡ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷൻ സ്‌കൂളിൽ നടത്തിയ തെളിവെടുപ്പിൽ അധ്യാപകൻ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കമ്മീഷൻ നൽകിയ റിപ്പോര്‍ട്ടിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഹര്‍ത്താൽ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം കൊടുത്തതായി കാണിച്ചും സാധനങ്ങൾ വാങ്ങിയ വകയിൽ വ്യാജ ബില്ലുകള്‍ നൽകിയുമായിരുന്നു പ്രശാന്ത് തട്ടിപ്പ് നടത്തിയിരുന്നത്.

Read Also: അടി’മുടി’ മാറ്റം; സോഷ്യൽ മീഡിയ കീഴടക്കി ധോണിയുടെ കിടിലൻ ലുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE