നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ റൂറൽ പരിധിയിൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ

By Trainee Reporter, Malabar News
Representational image

കോഴിക്കോട്: ജില്ലയിലെ റൂറൽ പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങളും കോവിഡ് വ്യാപനവും തടയുന്നതിനായി ശനിയാഴ്‌ച വൈകിട്ട് 6 മുതൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾക്കൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥർക്ക്‌ അല്ലാതെ ആർക്കും കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.

യാതൊരുവിധത്തിലുള്ള ആഹ്ളാദപ്രകടനങ്ങൾ, ബൈക്ക് റാലി, ഡിജെ എന്നിവ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, ടിപിആർ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപന പരിധികൾ എന്നിവയിൽ കർശന നിയന്ത്രണമുണ്ടാകും.

പാർട്ടി ഓഫീസുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം അനുവദിക്കില്ല. അവശ്യസർവീസുകൾ അടക്കമുള്ള സ്‌ഥാപനങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല.

അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശം വെക്കുന്നതും കോഴിക്കോട് റൂറൽ പരിധിയിൽ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.

Read also: മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE