മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
Malabarnews_health workers
Representational image

തിരുവനന്തപുരം: മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി. ആരോഗ്യ പ്രവർത്തകർ അതീവ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ പിഴവുകൾക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യ പ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന പ്രവണത തടയണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി സ്വയം സമർപ്പിതരായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും സാർവദേശീയ തൊഴിലാളി ദിനത്തിൽ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി ആരോഗ്യ പ്രവർത്തകർ വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുകയാണ്. അതിനു പുറമേ പുതിയ രോഗവ്യാപനം, അവരുടെ തൊഴിലിന്റെ സമ്മർദ്ദം വളരെ ഉയർത്തിയിരിക്കുന്നു. സമൂഹത്തിന്റെ ഐക്യത്തോടെയുള്ള പിന്തുണയും സഹകരണവും ആരെക്കാളും അവർ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ചെറിയ പിഴവുകൾക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യ പ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന പ്രവണത തടയണം. ഒരു ദിവസം ഏകദേശം 5 ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവർ നിറവേറ്റുന്നത്. അത് ഏറ്റവും അനായാസമായി നിർവഹിക്കാൻ അവരെ സഹായിക്കുക എന്ന ഉത്തരവാദിത്തം സമൂഹം എന്ന നിലക്ക് നമ്മൾ ഏറ്റെടുക്കണം’- മുഖ്യമന്ത്രി പറഞ്ഞു.

Read Also: പരിശോധന നടത്താത്ത ലാബുകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും; മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE