ലക്ഷദ്വീപിൽ സിഎഎക്കെതിരെ ബോർഡ് സ്‌ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം

By Desk Reporter, Malabar News
Ajwa Travels

കവരത്തി: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് (സിഎഎ) എതിരെ ലക്ഷദ്വീപിൽ ബോർഡ് സ്‌ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഎം നേതാക്കളായ പിപി റഹിം, അസ്‌കര്‍ കൂനിയം എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

കവരത്തി പോലീസിന്റേതാണ് നടപടി. നിലവില്‍ ജാമ്യത്തിലുള്ള, സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ആറ് പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ആന്ത്രോത്ത് കോടതിയില്‍ റിപ്പോർട് നല്‍കിയിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ 124 എ കൂടി ചുമത്തിയാണ് നടപടി.

ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ലക്ഷദ്വീപില്‍ സിഎഎ വിരുദ്ധ ബോര്‍ഡ് സ്‌ഥാപിച്ചത്‌. അന്ന് ഈ സംഭവത്തിൽ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഇപ്പോഴാണ്.

നേരത്തെ, ചാനൽ ചർച്ചയിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതിന് സംവിധായിക ഐഷ സുൽത്താനക്ക് എതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

Most Read:  വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ചന്ദനയുടെ കത്തിന് കളക്‌ടറുടെ ‘മറുപടി’ പുത്തൻ മൊബൈൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE