‘സീ യൂ സൂൺ’ സെപ്റ്റംബർ ഒന്നിന്; റിലീസ് ആമസോൺ പ്രൈമിൽ

By Desk Reporter, Malabar News
mahesh narayanan fahad fasil_2020 Aug 22
Ajwa Travels

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സീ യൂ സൂൺ’ റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്നിന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഇന്ത്യയിലെയും മറ്റ് 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം. അദിതി റാവുവും ജയസൂര്യയും അഭിനയിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ വിജയകരമായ വേൾഡ് പ്രീമിയറിനു ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രം കൂടിയാണ് ‘സീ യൂ സൂൺ’. ചിത്രത്തിൽ ഫഹദിനൊപ്പം റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആദ്യം ഷൂട്ടിങ് നടത്തിയ ചിത്രങ്ങളിലൊന്നാണ് ‘സീ യൂ സൂൺ’. പൂർണമായും ഐ ഫോണിലാണ് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബൈയിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കഥയാണ് ‘സീ യൂ സൂൺ’ പറയുന്നത്. ഫഹദ് ഫാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE