കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു. പരേതനായ ഐഎന്‍ടിയുസി സംസ്‌ഥാന പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിപി മരയ്‌ക്കാരുടെ പുത്രനാണ് ഷെറീഫ് മരയ്‌ക്കാര്‍. ഐഎന്‍ടിയുസി സംസ്‌ഥാന നേതാവുകൂടിയാണ് അദ്ദേഹം.
പാര്‍ട്ടിയില്‍നിന്ന് തനിക്കും പിതാവിനും കടുത്ത അവഗണനയാണ് ലഭിച്ചതെന്നു ഷെറീഫ് പത്രക്കുറിപ്പില്‍ പറയുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഉചിതമായ തീരുമാനം എടുക്കുമെന്നും പൊതു പ്രവര്‍ത്തനത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹമെന്നും ഷെറീഫ് മരയ്‌ക്കാര്‍ വ്യക്‌തമാക്കി.
Read Also: കോൺഗ്രസിൽ തലമുറ മാറ്റം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല