മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ റോബർട്ട് ഫിസ്‌ക്‌ അന്തരിച്ചു

By Syndicated , Malabar News
Robert fisk_Malabar news

ലണ്ടന്‍: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്‌റ്റ് കറസ്‌പോണ്ടന്റുമായിരുന്ന റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. 74 വയസായിരുന്നു. വെള്ളിയാഴ്‌ച ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സധൈര്യം ചോദ്യം ചെയ്‌ത്‌ മാദ്ധ്യമ പ്രവര്‍ത്തന രംഗത്ത് നിര്‍ണായക സ്വാധീനമായ വ്യക്‌തിത്വമാണ് റോബർട്ട് ഫിസ്‌ക്.

സണ്‍ഡേ എക്‌സ്​പ്രസിലൂടെയാണ് റോബർട്ട് ഫിസ്‌ക് മാദ്ധ്യമ പ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. 1989 ദ ടൈംസില്‍ നിന്ന് ഇന്‍ഡിപെന്‍ഡന്റിലേക്ക് എത്തിയ ഫിസ്‌ക് ബ്രിട്ടനിലെ ഏറ്റവും പ്രശസ്‌തനായ  വിദേശ കറസ്‌പോണ്ടന്റായിരുന്നു. മിഡില്‍ ഈസ്‌റ്റ് റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അല്‍-ഖ്വയ്‌ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി മൂന്ന് തവണ അഭിമുഖം നടത്തിയ ഫിസ്‌ക് അറബിക് ഭാഷയില്‍ പ്രാവീണ്യമുള്ള ചുരുക്കം ചില പാശ്‌ചാത്യ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.

ലെബനനിലെ സിവില്‍ വാര്‍, ഇറാനിയന്‍ വിപ്ലവം, കുവൈത്തില്‍ സദ്ദാം ഹുസൈന്‍ നടത്തിയ അധിനിവേശം, സിറിയയിലെ യുദ്ധം. ഇറാന്‍-ഇറാഖ് യുദ്ധം, അഫ്‌ഗാനിസ്‌ഥാനിലെ സോവിയറ്റ് അധിനിവേശം തുടങ്ങിയ ലോക ചരിത്രത്തിലെ നിര്‍ണായക സംഭവ വികാസങ്ങളുടെ വ്യത്യസ്‌ത ഭാഷ്യം ലോകമറിയുന്നത് ഫിസ്‌കിന്റെ റിപ്പോര്‍ട്ടുകളിലൂടെയായിരുന്നു. ഫിസ്‌കിന്റെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Read also: അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE