അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്

By Syndicated , Malabar News
Joe-biden_Malabar news
Ajwa Travels

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്‌തമായി നടത്തിയ പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് കണ്ടെത്തല്‍. നാല് സുപ്രധാന സ്‌റ്റേറ്റുകളില്‍ ബൈഡന്‍ നേട്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട് .

വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, ഫ്ളോറിഡ, അരിസോണ എന്നിവിടങ്ങളിലാണ് ബൈഡന് മുന്‍തൂക്കം ലഭിച്ചത്. റിപ്പബ്ളിക്കുകള്‍ക്കും ഡെമോക്രാറ്റുകള്‍ക്കും ഒരുപോലെ സ്വാധീനമുള്ള സ്‌റ്റേറ്റുകളാണ് ഇവ നാലും. എന്‍ബിസി ന്യൂസ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവ നടത്തിയ സര്‍വേ ഫലങ്ങളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍.

നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ബൈഡനും തമ്മില്‍ കടുത്ത മല്‍സരമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും കമലാ ഹാരിസുമാണ് വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ഥികള്‍. സെപ്റ്റംബര്‍ ആദ്യ ആഴ്‌ച ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയയില്‍ 3.3 കോടി പേര്‍ നേരിട്ട് വോട്ട് ചെയ്യാനെത്തി.

Read also: ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE