ഫാസിസ്‌റ്റ് വിരുദ്ധ പോരാട്ടത്തിന് കേരളം ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

By Syndicated , Malabar News
shafi-Parambil-mla-about-mg-university
ഷാഫി പറമ്പിൽ എംഎൽഎ
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ എംബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർക്ക് ഷാഫി പറമ്പിൽ കത്ത് നൽകി.

“കേന്ദ്രസര്‍ക്കാരിന്റെ അഡ്‌മിനിസ്‌ട്രേ‌റ്റീവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്‌ക്ക് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കണം”- ഷാഫി കത്തില്‍ ആവശ്യപ്പെട്ടു.

ഫാസിസ്‌റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാസിസ്‌റ്റ് അതിക്രമത്തിന് എതിരെയുള്ള ശബ്‌ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങണമെന്നും ഷാഫി കത്തിൽ ചൂണ്ടിക്കാട്ടി.

Read also: ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE