റോഷൻ മാത്യു, ദിലീഷ് പോത്തൻ കൂട്ടുകെട്ടുമായി ഷാഹി കബീർ; ചിത്രീകരണം തുടങ്ങി

സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്‌ജിത്ത്‌ ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഡ്രാമ-ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്.

By Trainee Reporter, Malabar News
shahi kabeer new moviie
IMAGE: News18 Malayalam (Cropped By: MN)
Ajwa Travels

‘ഇലവീഴാ പൂഞ്ചിറ’ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്‌റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കുന്നത്. ഇരിട്ടിയിൽ ഒറ്റ ഷെഡ്യൂളായി ചിത്രീകരണം പൂർത്തിയാക്കും.

സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്‌ജിത്ത്‌ ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഡ്രാമ-ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്. രാജേഷ് മാധവൻ, സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്‌മി മേനോൻ, കൃഷാ കുറുപ്പ്, നന്ദനുണ്ണി, ശ്രീലക്ഷ്‌മി മിഥുൻ എന്നിവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിൽ ജോൺസൺ ആണ്. വിനായക് ശശികുമാർ ആണ് ഗാനരചയിതാവ്. പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് നാഥ്‌, എഡിറ്റർ- പ്രവീൺ മംഗലത്ത്, സൗണ്ട് മിക്‌സിങ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷെബിർ മലവട്ടത്ത്, വസ്‌ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, സ്‌റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, പബ്ളിസിറ്റി ഡിസൈൻ- തോട്ട് സ്‌റ്റേഷൻ.

Health Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE