ഫുഡും കിട്ടും ബോഡിയും കാണാം: തരംഗമായി കച്ചവടതന്ത്രം

By Trainee Reporter, Malabar News
Shirtless_food-Delivery-Boys_Malabar News
കടപ്പാട്: ട്വിറ്റര്‍

ടോക്കിയോ: അങ്കവും കാണാം താളിയുമൊടിക്കാമെന്ന് കേട്ടിട്ടില്ലേ? അതാണിപ്പോ ജപ്പാനിലെ ഒരു റെസ്റ്റോറന്റിലെ കാര്യം. ഭക്ഷണം മാത്രമല്ല ശരീരാസ്വാദനവും സാധ്യമാക്കുകയാണ് ഇവിടെ. ബോഡിബില്‍ഡര്‍മാരെ ഷര്‍ട്ടില്ലാതെ ഫുഡ് ഡെലിവെറിക്ക് വിട്ടാണ് റെസ്റ്റോറന്റുടമ പുതിയ കച്ചവടതന്ത്രം പരീക്ഷിക്കുന്നത്. കോവിഡ് വ്യാപനം മൂലം കച്ചവടം മങ്ങിയപ്പോഴാണ് ഇത്തരമൊരു ആശയം തെളിയുന്നത്. ഇമാസുഷി റെസ്റ്റോറന്റ് ഉടമ, 41കാരനായ മസാനോരി സുഗ്യൂറയുടേതാണ് ഈ പുത്തന്‍ ആശയം. പാചകക്കാരനും അതേ സമയം ബോഡിബില്‍ഡറുമായ അദ്ദേഹം തന്റെ ജിമ്മന്മാരായ കൂട്ടുകാരെയുംകൂടി കൂടെ കൂട്ടിയപ്പോള്‍ ഇന്നേ വരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കച്ചവടതന്ത്രമായി അത് മാറി. കോവിഡ് കാലമായതിനാല്‍ പണിയൊന്നുമില്ലാതെ വെറുതെ ഇരുന്ന ബോഡിബില്‍ഡര്‍മാര്‍ക്കും പുതിയ ആശയം രക്ഷയായി.

ട്വിറ്ററില്‍ തരംഗമായി മാറിയതോടെ നിരവധി പേരാണ് ഈ ഓഫറിന് വേണ്ടി ബന്ധപ്പെടുന്നത്. എന്നാല്‍ എല്ലാവര്‍ക്കുമൊന്നും ഈ ഓഫര്‍ ലഭിക്കില്ല. 7000 യെന്നിന്(ഏകദേശം 66 ഡോളര്‍) മുകളില്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു. ഇപ്പോള്‍ ദിവസവും 10ഓര്‍ഡറുകള്‍ വരെ റെസ്റ്റോറന്റിന് കിട്ടുന്നുണ്ടെന്നാണ് ഉടമ പറയുന്നത്. അതായത് ഒരു മാസം ഏകദേശം 1.5മില്യണ്‍ യെന്‍ ഇവര്‍ക്ക് കച്ചവടത്തിലൂടെ കിട്ടുന്നുണ്ട്.പുതിയ തന്ത്രം എന്തായാലും പൊടിപൊടിച്ചുവെന്നാണ് തോന്നുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE