ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: മഹാരാഷ്‌ട്ര സർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിൽ അടക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയതായി അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണ. ലോക്‌സഭയുടെ ലോബിയിൽ വച്ചാണ് തനിക്ക് നേരെ അദ്ദേഹം ഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് സ്‌പീക്കർ ഓം ബിർളക്ക് പരാതി നൽകിയതായും വനിതാ എംപി പറഞ്ഞു.

“ശിവസേനയുടെ പാർലമെന്റ് അംഗം അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തിയ രീതി, എന്നെ മാത്രമല്ല, രാജ്യത്തെ എല്ലാ സ്‌ത്രീകളെയും അപമാനിക്കുന്നതാണ്, അതിനാൽ അദ്ദേഹത്തിന് എതിരെ കർശനമായ പോലീസ് നടപടി ഉണ്ടാകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു,”- മാർച്ച് 22ന് നൽകിയ പരാതിയിൽ റാണ പറഞ്ഞു.

മഹാരാഷ്‌ട്ര സര്‍ക്കാരിന് എതിരെയുള്ള വിവാദങ്ങളില്‍ താന്‍ പ്രതികരിച്ചപ്പോഴായിരുന്നു സാവന്ത് വളരെ ക്ഷുഭിതനായി തന്നോട് സംസാരിച്ചത് എന്നായിരുന്നു നവനീത് പറഞ്ഞത്.

“ശിവസേനയുടെ പേരിൽ എനിക്ക് ലഭിച്ച എല്ലാ ഭീഷണി കത്തുകളെക്കുറിച്ചും ഞാൻ പോലീസിനോടും ഓം ബിർള ജിയോടും മുമ്പ് പരാതിപ്പെട്ടിട്ടുണ്ട്. നിങ്ങൾ‌ ഉദ്ധവ് താക്കറെ ജിക്ക് എതിരെ സംസാരിക്കുക ആണെങ്കിൽ നിങ്ങൾ‌ അഭിമാനിക്കുന്ന സുന്ദരമായ മുഖം, നിങ്ങൾ‌ക്ക് എവിടെയും പോകാൻ‌ കഴിയാത്ത വിധം ഞങ്ങൾ‌ ആസിഡ് ഒഴിച്ച് വികൃതമാക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ‌ ലഭിച്ചിരുന്നു,”- നവനീത് കൗര്‍ റാണ പറഞ്ഞു.

അതേസമയം, റാണയുടെ ആരോപണങ്ങൾ അരവിന്ദ് സാവന്ത് നിഷേധിച്ചു. താൻ ഇതുവരെ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:  കെസി റോസക്കുട്ടിയുടെ രാജി; ഗൗരവമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE