കെസി റോസക്കുട്ടിയുടെ രാജി; ഗൗരവമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല

By Syndicated , Malabar News
Ramesh-Chennithala on Consulate Gold Smuggling
Ajwa Travels

കാസര്‍ഗോഡ്: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടിയുടെ രാജി ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോസക്കുട്ടിക്ക് നല്‍കാവുന്നതിലും അധികം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാല് പതിറ്റാണ്ടുകൾ കോൺഗ്രസിന് ഒപ്പം പ്രവർത്തിച്ച വ്യക്‌തിയായ താൻ, സ്‌ത്രീകളെ നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് പാർട്ടി വിട്ടതെന്ന് റോസക്കുട്ടി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ റോസക്കുട്ടി സിപിഎമ്മില്‍ ചേര്‍ന്നു. ബത്തേരിയിലെ വീട്ടിലെത്തി മധുരം നല്‍കിയാണ് റോസക്കുട്ടിയെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്‌. എംവി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

Read also: ഇരട്ടവോട്ട് അതീവ ഗുരുതരം; തടയാൻ ഏതറ്റംവരേയും പോകുമെന്ന് ഉമ്മൻ‌ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE