ഇരട്ടവോട്ട് അതീവ ഗുരുതരം; തടയാൻ ഏതറ്റംവരേയും പോകുമെന്ന് ഉമ്മൻ‌ ചാണ്ടി

By Trainee Reporter, Malabar News
Oommen-chandy about pinarayi vijayan's police protection
Ajwa Travels

കോട്ടയം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മീഷൻ തുടങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇരട്ടവോട്ട് ക്രമക്കേട്. ഇരട്ടവോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇരട്ട വോട്ട് തടയാൻ കോൺഗ്രസ് ഏതറ്റംവരേയും പോകുമെന്നും ഉമ്മൻ‌ ചാണ്ടി പ്രതികരിച്ചു.

പ്രകടന പത്രികയിലേയും സ്‌ഥാനാർഥി നിർണയത്തിലേയും മികവ് യുഡിഎഫിന് തിരഞ്ഞെടുപ്പിൽ നേട്ടമാകും. പുതുപ്പള്ളിയിലും കോട്ടയത്തും കേരളത്തിലാകെയും യുഡിഎഫ് അനുകൂല സാഹചര്യമാണുള്ളത്.

ശബരിമല വിഷയത്തിൽ മാർക്‌സിസ്‌റ്റ് പാർട്ടിയുടേത് ഇരട്ടത്താപ്പാണ്. ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും എതിരായാണ് സർക്കാർ സത്യവാങ്മൂലം കൊടുത്തത്. അതനുസരിച്ച് വിധി വന്നപ്പോൾ അവർ സന്തോഷിച്ചു. എന്നാൽ വിശ്വാസികൾ ഒന്നടങ്കം എതിർത്തപ്പോൾ അവർ നിലപാട് മാറ്റി. ആചാര അനുഷ്‌ഠാനങ്ങൾ വിശ്വാസികളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് സംരക്ഷിക്കപ്പെടണം എന്നതാണ് ഭരണത്തിലിരിക്കുമ്പോഴും ഇപ്പോഴും യുഡിഎഫിന്റെ നിലപാട് എന്നും ഉമ്മൻ ‌ചാണ്ടി വിശദീകരിച്ചു.

Read also: ഇരട്ട വോട്ടുകൾ; പിന്നിൽ സംഘടിത നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE