ഇരട്ട വോട്ടുകൾ; പിന്നിൽ സംഘടിത നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

By News Desk, Malabar News
Chennithala Against CM
Pinarayi Vijayan, Ramesh Chennithala
Ajwa Travels

ആലപ്പുഴ: സംസ്‌ഥാനത്ത്‌ ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ചേർത്ത വോട്ടുകളെ പറ്റിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻപും ഇത് ഉണ്ടായിട്ടുണ്ട്. എന്നാൽ, സംഘടിത നീക്കം നടന്നുവെന്ന ആക്ഷേപം ഉണ്ടായിട്ടില്ല.

ബിജെപിക്ക് രണ്ട് മണ്ഡലങ്ങളിൽ സ്‌ഥാനാർഥി ഇല്ലാത്തത് പ്രാദേശികമായി വോട്ട് നൽകാൻ പോകുന്നതിന്റെ സൂചനയാണെന്നും വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി ആരോപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ, മതരാഷ്‌ട്ര വാദത്തിന് എൽഡിഎഫ് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫ് മുന്നിൽ നിൽക്കും. സംഘപരിവാർ നീക്കങ്ങൾ ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്‌ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാനാണ് ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫ് ക്ഷയിക്കുകയാണ്. പല നേതാക്കൻമാരും ബിജെപിയിലേക്ക് പോകുന്നു. കെപിസിസിയുടെ വൈസ് പ്രസിഡണ്ട് റോസക്കുട്ടിയും കഴിഞ്ഞ ദിവസം പാർട്ടി വിട്ടു. മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് കെപിസിസി ആസ്‌ഥാനത്ത് തല മുണ്ഡനം ചെയ്യേണ്ടി വന്നു. അതേസമയം, എൽഡിഎഫ് പ്രചാരണ വേദികളിലേക്ക് സ്‌ത്രീകൾ ഒഴുകിയെത്തുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് പരസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE