മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജീവനക്കാരുടെ കുറവ്

By Staff Reporter, Malabar News
malabarnews-kozhikodemedical
Representational Image
Ajwa Travels

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഓരോ വാര്‍ഡുകളിലും 20 രോഗികള്‍ വരെയാണ് ഉള്ളത്. ഇവരില്‍ പലരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ്. ഇവരുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ നഴ്‍സുമാരും കെയര്‍ടേക്കര്‍മാരും ഉണ്ട്.

എന്നാല്‍ ആകെയുള്ള നാല് ഐസിയു വാര്‍ഡുകളിലേക്കുമായി രണ്ട് വീതം നഴ്‍സുമാരും, ഒരു കെയര്‍ ടേക്കറും മാത്രമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ വളരെ അധികം ബുദ്ധിമുട്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത്.

രോഗികളും ഇതിനാല്‍ വളരെ അധികം കഷ്‌ടപ്പാട് നേരിടുന്നുണ്ട്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും രോഗികള്‍ക്ക് കഴിയുന്നില്ല. വാര്‍ഡുകളില്‍ ശുചീകരണത്തിന് എത്തുന്ന തൊഴിലാളികളാണ് നഴ്‍സുമാരെ സഹായിക്കുന്നത്. ഇതിനൊപ്പം വാര്‍ഡുകളില്‍ മുതിര്‍ന്ന ഡോക്‌ടർമാരുടെ സേവനം ലഭ്യമാകുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE