എം.വി ശ്രയാംസ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

By News Desk, Malabar News
shreyams kumar sworn in as member of rajya sabha
Shreyams Kumar
Ajwa Travels

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം പിയായി എം.വി ശ്രയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് 3.10 ഓടെയാണ് ചടങ്ങ് നടന്നത്. എം.പി വീരേന്ദ്രകുമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ശ്രയാംസ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ 140 അംഗ നിയമസഭയിലെ 130 പേര്‍ വോട്ട് ചെയ്‌തു. ശ്രയാംസ് കുമാറിന് 88 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടുമാണ് ലഭിച്ചത്. 18 രാജ്യസഭാംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്.

തെരഞ്ഞെടുക്കപ്പെട്ട ചില എം.പിമാര്‍ കഴിഞ്ഞ മാസം രാജ്യസഭാ ചെയര്‍മാന്റെ ചേമ്പറില്‍ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, രാജ്യസഭാ അംഗങ്ങളായിരുന്ന എം.പി വീരേന്ദ്രകുമാര്‍, അമര്‍ സിങ് തുടങ്ങിയവര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഡെപ്യൂട്ടി ചെയര്‍മാന്റെ തെരഞ്ഞെടുപ്പും ഇന്ന് സഭയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE