എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭയിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം

By Staff Reporter, Malabar News
rajyasabha_protest-of-opposition
Representational Image

ന്യൂഡെൽഹി: ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിൽ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാജ്യസഭ പ്രക്ഷുബ്‌ധമാകും. ഇന്ന് പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഭരണപക്ഷം തയ്യാറാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കും.

കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി പ്രതിപക്ഷം രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു. വരും ദിവസങ്ങളില്‍ ലോക്‌സഭയിലും ഇക്കാര്യം ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്‌തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ട കുനൂര്‍ ഹെലിക്കോപ്‌ടര്‍ അപകടത്തില്‍ ഇരുസഭകളിലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പ്രസ്‌താവന നടത്തും.

Read Also: അട്ടപ്പാടിയിൽ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE