നാളെ രാജ്യസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ വൈകിട്ട് 5ന്

By Syndicated , Malabar News
rajya-sabha
Ajwa Travels

തിരുവനന്തപുരം: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ. ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്‌ഥാനാർഥി. എല്‍ഡിഎഫിന്റെ സീറ്റിൽ ജോസ് കെ മാണി തന്നെയാണ് മൽസരിക്കുന്നത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചത്.

തുടർന്ന് ഉപതിരഞ്ഞെടുപ്പിലും സീറ്റ് ജോസ് കെ മാണിക്ക് തന്നെ നല്‍കാനായിരുന്നു എല്‍ഡിഎഫ് തീരുമാനം. 99 നിയമസഭാംഗങ്ങളുള്ള എല്‍ഡിഎഫിന് വിജയം ഉറപ്പാണ്. യുഡിഎഫിന് 41 അംഗങ്ങളാണ് ഉള്ളത്.

നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും വോട്ടെടുപ്പ്. 5 മണിക്കാണ് വോട്ടെണ്ണല്‍. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എംഎല്‍എമാര്‍ക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യക സജ്‌ജീകരണം ഒരുക്കും. നിയമസഭാ സെക്രട്ടറിയാണ് വരാണാധികാരി.

Read also: ‘മൻ കി ബാത്ത്’ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; ജെപി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE