പാർട്ടി കോൺഗ്രസ് വേദിയിൽ സിൽവർ ലൈൻ ഉയർത്തി മുഖ്യമന്ത്രി; നഷ്‌ടപരിഹാരം ഉറപ്പാക്കും

By News Desk, Malabar News
pinarayi-vijayan-respond-to-v-d-satheesan argument
Ajwa Travels

കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി കോൺഗ്രസ് വേദിയിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാഗത പ്രസംഗത്തിലാണ് മുഖ്യമന്ത്രി സിൽവർ ലൈൻ പരാമർശിച്ചത്. കേരളത്തിന്റെ തെക്ക് നിന്ന് വടക്കോട്ട് നാല് മണിക്കൂർ സഞ്ചരിക്കാൻ കഴിയുന്ന അർധ അതിവേഗ റെയിൽപാത നിർമിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഈ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്‌തമാക്കി.

വികസന പദ്ധതികൾക്കായി സ്‌ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്‌ടപരിഹാരം ജനങ്ങൾക്ക് ഉറപ്പാക്കും. പാർട്ടി ഇക്കാര്യം വ്യക്‌തമാക്കി വീടുകളിൽ വലിയ പ്രചാരണമാണ് നടത്തുന്നത്. സംസ്‌ഥാന സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോൾ സാമ്പത്തിക വളർച്ചക്കും സാമൂഹിക നീതിക്കും പ്രകൃതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പാർട്ടി പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേർ പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സിൽവർ ലൈൻ വിഷയം ഉയർത്തിയത്. 23ആമത് സിപിഎം പാർട്ടി കോൺഗ്രസിന് പോളിറ്റ് ബ്യുറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉൽഘാടനം നിർവഹിച്ചത്.

Most Read: യുക്രൈനിലെ കൂട്ടക്കൊല; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE