എസ് പി ബിയുടെ കോവിഡ് ഫലം നെഗറ്റീവായി; വിഡിയോ പങ്കുവെച്ച് മകന്‍

By Staff Reporter, Malabar News
entertainment image_malabar news
SP Balasubrahmanyam
Ajwa Travels

ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി.ചരണ്‍ വിഡിയോ സന്ദേശത്തിലൂടെയാണ് രോഗമുക്തി സംബന്ധിച്ച വിവരം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്ന അദ്ദേഹം വെന്റിലേറ്ററില്‍ തുടരുമെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.

 

View this post on Instagram

 

A post shared by S. P. Charan/Producer/Director (@spbcharan) on

 ചെന്നൈയിലെ എംജിഎം ഹെല്‍ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി. ബാലസുബ്രഹ്മണ്യം ചികിത്സയില്‍ കഴിയുന്നത്. ഓഗസ്റ്റ് 5നായിരുന്നു അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചതായി എസ് പി ബി തന്നെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്നും ചരണ്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇപ്പോള്‍ രോഗമുക്തനായ വാര്‍ത്ത പുറത്ത് വന്നതോടെ ഏറെ സന്തോഷത്തില്‍ ആയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE