ആത്‌മവിശ്വാസം വർധിപ്പിക്കാൻ ആറു വഴികൾ

By Desk Reporter, Malabar News
Ajwa Travels

നമ്മുടെ ആരോഗ്യത്തിനും മനഃശാസ്‌ത്രപരമായ ക്ഷേമത്തിനും ആത്‌മവിശ്വാസം പ്രധാനമാണ്. ആരോഗ്യകരമായ ആത്‌മവിശ്വാസം നിങ്ങളുടെ വ്യക്‌തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ, പലപ്പോഴും ചില സംഭവങ്ങളോ വ്യക്‌തികളോ സാഹചര്യങ്ങളോ നമ്മുടെ ആത്‌മവിശ്വാസം കുറക്കാറുണ്ട്. ഇത് മറികടക്കാനുള്ള ആറു വഴികളാണ് താഴെ പറയുന്നത്.

സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിർത്തുക

നിങ്ങളുടെ ബാഹ്യ സൗന്ദര്യം, തൊഴിൽ, സാമ്പത്തിക നിലവാരം തുടങ്ങിയ കാര്യങ്ങൾ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്ന ആളുകളിൽ അസൂയ വളരുകയും ഇത് മാനസിക സന്തോഷത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. മറ്റൊരാളുടെ ജീവിതത്തിൽ നിങ്ങൾക്ക് അസൂയ തോന്നുന്നുവെങ്കിൽ, നിങ്ങളുടെ സ്വന്തം ശക്‌തികളെയും വിജയങ്ങളെയും കുറിച്ച് സ്വയം ഓർമിപ്പിക്കുക.

നിങ്ങൾ ഒരിക്കലും മറ്റൊരാളേക്കാൾ മോശക്കാരൻ/ മോശക്കാരി അല്ലെന്ന് തിരിച്ചറിയുക. യാതൊരു കഴിവും ഗുണങ്ങളും ഇല്ലാത്തവരായി ഈ ലോകത്ത് ആരുമില്ല. നമ്മുടെ ഉള്ളിലുള്ള ഗുണങ്ങളെ സ്വയം തിരിച്ചറിഞ്ഞ് അത് വളർത്തിയെടുക്കാൻ ശ്രമിക്കുക.പോസിറ്റീവ് എനർജി നൽകുന്ന വ്യക്‌തികളെ ഒപ്പം കൂട്ടുക

നിങ്ങളെ നിങ്ങളായി തന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ സുഹൃത്തുക്കളാക്കുക. നിങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നവരാണോ അതോ താഴ്‌ത്തികെട്ടുന്നവരാണോ ഒപ്പം ഉള്ളതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. ജീവിതക്കുറിച്ചും നിങ്ങളെക്കുറിച്ചും സ്വയം അവരെ കുറിച്ചും ശുഭാപ്‌തി വിശ്വാസവും ആത്‌മവിശ്വാസവും പ്രകടിപ്പിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തുക്കളെങ്കിൽ അവരെ നഷ്‌ടപ്പെടുത്താതിരിക്കുക.

ജീവിതത്തിലെ ഏത് സാഹചര്യത്തെയും വളരെ സംയമനത്തോടെ കൈകാര്യം ചെയ്യുന്ന, നല്ല ചിന്തകളും പ്രവർത്തികളും ഉള്ളവർ കൂടെ ഉണ്ടെങ്കിൽ അവരിലുള്ള ആത്‌മവിശ്വാസം നാം പോലുമറിയാതെ നമ്മളിലേക്ക് കടന്നുവരും.നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക

ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസും ചിന്തകളും ഉണ്ടാകും. അതിനാൽ, പോഷക ഗുണങ്ങളുള്ള ആഹാരം കഴിക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക.

നിങ്ങൾ നിങ്ങളോട് തന്നെ ദയ കാണിക്കുക

നിങ്ങളെക്കാൾ കൂടുതൽ നിങ്ങളെ സ്‌നേഹിക്കാനും സഹായിക്കാനും മറ്റാർക്കും കഴിയില്ലെന്ന് മനസിലാക്കുക. പരാജയം നേരിടേണ്ടി വന്നാലും പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നാലും സ്വയം കുറ്റപ്പെടുത്താതിരിക്കുക. നല്ലതും ചീത്തയുമായ കാര്യങ്ങൾ മാറിയും മറിഞ്ഞും വരികയെന്നത് ജീവിതത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.സ്വയം പോസറ്റീവ് കാര്യങ്ങൾ സംസാരിക്കുക

നിങ്ങൾ നിങ്ങളെ തന്നെ മോട്ടിവേറ്റ് ചെയ്യുക. എനിക്ക് ചെയ്യാൻ കഴിയില്ല, ഇത് എനിക്ക് ശരിയാവില്ല, വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് തുടങ്ങിയ സ്വയം തോന്നലുകൾ മാറ്റിവച്ച് ‘ഇത് എന്നെക്കൊണ്ട് സാധിക്കും’ എന്ന വിശ്വാസം വളർത്തിയെടുക്കുക. ‘എനിക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല’ അല്ലെങ്കിൽ ‘ഇത് അസാധ്യമാണ്’ എന്ന് സ്വയം പറയുന്നതിനുപകരം ‘നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും’ അല്ലെങ്കിൽ ‘ശ്രമിച്ചാൽ എനിക്ക് ചെയ്യാൻ കഴിയും’ എന്ന് സ്വയം ഓർമിപ്പിക്കാൻ ശ്രമിക്കുക.

ഇനി എന്തെകിലും ഒരു തെറ്റ് നിങ്ങളുടെ ഭാഗത്തു നിന്ന് വന്നുപോയാൽ ‘എനിക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിയില്ല’ എന്ന് സ്വയം പറയുന്നതിനുപകരം, ‘അടുത്ത തവണ എനിക്ക് നന്നായി ചെയ്യാൻ കഴിയും,’ അല്ലെങ്കിൽ ‘ഈ തെറ്റിൽ നിന്നും ഞാൻ ചിലത് പഠിച്ചു’ എന്ന് സ്വയം ഓർമിപ്പിക്കുക.

ഭയത്തെ നേരിടുക

എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, ആ ഭയം മാറുന്നതുവരെ അക്കാര്യം മാറ്റിവെക്കാൻ ശ്രമിക്കാതെ, അതിനെ അപ്പോൾ തന്നെ നേരിടുക. നിങ്ങളുടെ ആത്‌മവിശ്വാസം വളർത്തിയെടുക്കുന്നതിനും ഭയത്തെ ഇല്ലാതാക്കുന്നതിനും അതിനെ ഒരു അവസരമായി കാണുക. ആത്‌മവിശ്വാസക്കുറവ് മൂലമുണ്ടാകുന്ന നിങ്ങളുടെ ചില ഭയങ്ങളെ അഭിമുഖീകരിക്കാൻ പരിശീലിക്കുക.

Most Read:  മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE