‘സൂററൈ പോട്ര്’ ഓസ്‌കറിലേക്ക്; മൽസരിക്കുന്നത് പൊതു വിഭാഗത്തിൽ

By Staff Reporter, Malabar News
SooraraiPottru

കോവിഡ് കാലത്ത് ഒടിടി റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ സൂര്യ നായകനായ തമിഴ് ചലച്ചിത്രം സൂററൈ പോട്ര് ഓസ്‌കറിലേക്ക് മൽസരിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൊതു വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുക.

കോവിഡ് പാശ്‌ചാത്തലത്തില്‍ ലോകം മുഴുവന്‍ തീയറ്ററുകള്‍ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്‌ട് ഒടിടി റിലീസായി വരുന്ന ചിത്രങ്ങൾക്കും ഓസ്‌കറിൽ മൽസരിക്കാൻ യോഗ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഓസ്‌കറിലേക്ക് മൽസരിക്കുന്നത്.

മികച്ച നടന്‍, നടി, സംവിധാനം, സംഗീത സംവിധാനം, കഥാരചന തുടങ്ങിയ പ്രധാന വിഭാഗങ്ങളിലടക്കം ചിത്രം മൽസരിക്കും. അക്കാദമിയുടെ സ്ക്രീമിംഗ് റൂമില്‍ ഇന്നുമുതല്‍ ചിത്രം പ്രദര്‍ശനത്തിന് ഉണ്ടാവും. പ്രദര്‍ശനങ്ങള്‍ കാണുന്ന അംഗങ്ങളുടെ നോമിനേഷനും വോട്ടുകളുമാണ് മുന്നോട്ടുള്ള യാത്രക്ക് അടിസ്‌ഥാനം.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്‌ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്‌പദമാക്കി സുധ കൊങ്ങര സംവിധാനം ചെയ്‌ത ചിത്രത്തിൽ സൂര്യക്കൊപ്പം അപർണ ബലമുരളിയും, ഉർവശിയും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു.

Read Also: പഞ്ച് ഡയലോഗുമായി പൃഥ്വി, ഒപ്പം സുരാജും; ‘ജനഗണമന’ ടീസർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE