ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഫീസാകാം; നിയമ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

By Team Member, Malabar News
Malabarnews_fancy number
Representational image
Ajwa Travels

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. എത്ര രൂപ ചിലവാക്കിയാലും ചില ആളുകള്‍ തങ്ങളുടെ ഇഷ്ടനമ്പര്‍ തന്നെ വാഹനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ ഈടാക്കുന്ന പ്രത്യേക ഫീസ് നിയമവിരുദ്ധമായിരിക്കില്ല എന്ന് സുപ്രീംകോടതി വിധിച്ചു.

ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യാനായി പ്രത്യേക അപേക്ഷയും ഫീസും വ്യവസ്ഥ ചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് സ്റ്റേ ചെയ്തു. അതിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.

ജനങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് സംസ്ഥാനങ്ങളുടെ ഈ നടപടിയെന്നും ഫാന്‍സി നമ്പര്‍ നല്‍കുന്നത് ഒരു സേവനമായി കണക്കാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വാഹന രജിസ്‌ട്രേഷന് ഫീസ് ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളത് പോലെ തന്നെ ഫാന്‍സി നമ്പറുകള്‍ നല്‍കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE