‘സ്പുട്‌നിക് 5’ ; നിര്‍മ്മാണത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

By Team Member, Malabar News
Malabarnews_sputnik5
Representational image
Ajwa Travels

മോസ്‌കോ : കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്‍ എന്ന് അവകാശപ്പെടുന്ന സ്പുട്‌നിക് 5 ന്റെ നിര്‍മ്മാണത്തിലാണ് റഷ്യ ഇന്ത്യയുടെ പങ്കാളിത്തം തേടിയത്. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്നും, വന്‍ തോതില്‍ വാക്സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ശേഷി ഉണ്ടെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ചീഫ് എക്‌സിക്യൂട്ടീവ് കിറില്‍ ദിമിത്രിവ് അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിര്‍മ്മാണ കമ്പനികളുമായും സഹകരണമുണ്ടെന്നും അവര്‍ക്ക് ഞങ്ങളുടെ സാങ്കേതിക വിദ്യ പെട്ടെന്ന് തന്നെ മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പുട്‌നിക് 5 നിര്‍മ്മിക്കുന്നത് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും ചേര്‍ന്നാണ്. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായാണ് റഷ്യ സ്പുട്‌നിക് 5 അവതരിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ മകളും വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണ ഡോസ് സ്വീകരിച്ചവരില്‍ ഉണ്ടെന്നാണ് റഷ്യ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കൂടുതല്‍ ആളുകളില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് രാജ്യം. 40000 ആളുകളില്‍ ഇനി വാക്‌സിന്റെ പരീക്ഷണം നടത്തും. ഒക്ടോബറോടെ വാക്‌സിന്റെ വന്‍തോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE