സ്‌റ്റീൽ വില കുത്തനെ ഉയർന്നു; പ്രതിഷേധവുമായി കോൺട്രാക്‌ടർമാർ

By News Desk, Malabar News
Representational Image
Ajwa Travels

കോയമ്പത്തൂർ: സ്‌റ്റീൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സർക്കാർ കോൺട്രാക്‌ടർമാർ. ഏറ്റെടുത്ത വർക്കുകൾ പൂർത്തീകരിക്കാൻ കൂടുതൽ തുക അനുവദിക്കണെമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്‌ടർമാർ പണിമുടക്കി. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ 60 ശതമാനം വരെയാണ് വിലകൂട്ടിയതെന്ന് കോയമ്പത്തൂർ കോർപറേഷൻ കോൺട്രാക്‌ടർ സംഘം സെക്രട്ടറി കെസിപി ചന്ദ്രപ്രകാശ് പറയുന്നു.

ടെൻഡർ ഏറ്റെടുത്തവർ പണമില്ലാതെ പ്രതിസന്ധിയിലാണ്. പദ്ധതികളൊക്കെ ഇഴഞ്ഞ് നീങ്ങുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. സ്‌റ്റീൽ വില ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാലാണ് കോൺട്രാക്‌ടർമാർ ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തിയതെന്ന് സെക്രട്ടറി അറിയിച്ചു.

സ്‌റ്റീൽ ഉൽപാദന കമ്പനികൾ ഒന്നിച്ച് വില ഉയർത്തിക്കൊണ്ടിരിക്കുന്നു എന്നാണ് കോൺട്രാക്‌ടർമാരുടെ ആരോപണം. സ്‌റ്റീൽ ഉൽപാദന കമ്പനികളിൽ സിബിഐ വിചാരണ ആവശ്യമാണെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും സെക്രട്ടറി ചന്ദ്രപ്രകാശ് അറിയിച്ചു.

Also Read: പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതി പോലീസ് പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE