മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. ടെക് ഓഹരികളുടെയും, സ്വകാര്യ ബാങ്ക് ഓഹരികളിലെയും കനത്ത ഇടിവാണ് വിപണിയെ പിന്നിലേക്ക് വലിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 160 പോയിന്റ് ഇടിവോടെ 52,770 ലെവലിലും നിഫ്റ്റി സൂചിക 15,850 മാർക്കിന് താഴെയുമായാണ് വ്യാപാരം നടത്തുന്നത്.
ഡോ. റെഡ്ഡീസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് സെൻസെക്‌സിൽ നേട്ടമുണ്ടാക്കിയവ. ടൈറ്റൻ, ടിസിഎസ് എന്നിവയാണ് നഷ്‌ടം നേരിട്ടവ. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക മുന്നേറ്റത്തിന് നേതൃത്വം നൽകി. നിഫ്റ്റിയുടെ മേഖലാ സൂചികകളിൽ ഭൂരിഭാഗവും നേട്ടത്തിലാണ്.
1.8 ശതമാനം നേട്ടത്തിലാണ് നിഫ്റ്റിയുടെ പൊതുമേഖല ബാങ്ക് സൂചിക മുന്നോട്ട് പോവുന്നത്. വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.1 ശതമാനവും 0.4 ശതമാനവും ഉയർന്നിട്ടുണ്ട്.
Read Also: മമ്മൂട്ടിയുടെ ‘വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ