തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു

By News Desk, Malabar News
Kasargod Stray Dog
Representational Image
Ajwa Travels

കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി, ചെന്നിക്കര, കുഡ്‌ലു തുടങ്ങിയ ഭാഗങ്ങളില്‍ ഉള്ളവരാണ് നായയുടെ ആക്രമണത്തിന് ഇരയായത്. അശോക് നഗര്‍ ശ്രീനിലയത്തില്‍ യശോദയെ (75) ഉച്ചയ്ക്കു പന്ത്രണ്ടരയോടെ വീടിനു മുന്നില്‍ ഗോതമ്പ് കഴുകി ഉണക്കാന്‍ ഇടുന്നതിനിടെ ആണ് നായ ആക്രമിച്ചത്. ഇവരുടെ മുഖത്തും ചുണ്ടിനും കണ്ണിനും പരുക്ക് ഉണ്ട്.

ചൂരിയില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന 5 വയസ്സുള്ള കുഞ്ഞിനെയും തടയാനെത്തിയ കുട്ടിയെയും ഈ നായ കടിച്ചു. തുടര്‍ന്നു കാളിയങ്ങാട്, നുള്ളിപ്പാടി, അണംകൂര്‍ ഭാഗങ്ങളിലേക്ക് ഓടിയ നായ വഴിയില്‍ കണ്ടവരെയും കടിച്ചു. ചികിത്സയിലുള്ള 32 പേര്‍ക്കും കടിയേറ്റത് നായയുടെ 7 കിലോ മീറ്റര്‍ ഓട്ടത്തിനിടെയാണ്. തുടര്‍ന്ന് അശോക്നഗറില്‍ തിരിച്ചെത്തിയ നായ മൂന്ന് യുവാക്കളെ കടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ അടിച്ചുകൊന്നു. നായയുടെ ജഡം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.വി ശ്രീജിത്ത്, പോലീസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വെറ്റിനറി ഡോക്ടറും സംഘവും പരിശോധിച്ചു. പിന്നീട്, പേ ബാധയുണ്ടോ എന്ന് അറിയാനായി  ജഡം കണ്ണൂര്‍ റീജണല്‍ ലാബിലേക്ക് മാറ്റി.

നഗരങ്ങളിലും പരിസരങ്ങളിലുമായി നിരവധി പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണം നേരിടുന്നത്. ബൈക്ക് യാത്രികര്‍ക്കും വഴിപോക്കര്‍ക്കും ഇതൊരു ഭീഷണി തന്നെയാണ്. അതിനാല്‍, നായപിടുത്ത സംഘം ഉള്‍പ്പെട്ട എബിസി സെന്ററിന്റെ സേവനം കാസര്‍ഗോഡ് നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE