അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് എതിരെ കർശന നടപടി

By News Desk, Malabar News
Action Against Illegal Traders In Azhikode
Representational Image
Ajwa Travels

വടകര: അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്‌ഥാപനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കും എതിരെ കർശന നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ചോമ്പാർ പോലീസിന്റെ സഹായത്തോടെ സെക്രട്ടറി ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരിശോധന നടന്നു. തുടർന്ന്, മോന്താൽ പാലത്തിന് സമീപത്തെ താൽകാലിക പച്ചക്കറി കട അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.

Also Read: രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍

കുഞ്ഞിപ്പള്ളിക്ക് സമീപം അനധികൃതമായി പ്രവർത്തിച്ച് വരുന്ന തുണിക്കട, ലോട്ടറി കട എന്നിവയും അടച്ച് പൂട്ടണമെന്ന് നിർദ്ദേശം നൽകി. കുഞ്ഞിപ്പള്ളിക്ക് സമീപത്തെ അത്തറ് കച്ചവടം, കശുവണ്ടി കമ്പനി, ഓവർ ബ്രിഡ്‌ജ് പരിസരങ്ങളിലും ചുങ്കം, മുക്കാളി എന്നിവടങ്ങളിലുമുള്ള വഴിയോര കച്ചവടക്കാർക്കെതിരെയും നടപടിയെടുത്തു. വരും ദിവസങ്ങളിൽ അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE