രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍

By Syndicated , Malabar News
Sharat pawar_Malabar news
Ajwa Travels

മഹാരാഷ്‍ട്ര: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്‌ഥിരത ഇല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്‍ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.

മഹാരാഷ്‍ട്രയിലെ അഖാഡി സഖ്യം അധികാരത്തില്‍ ഒരു വര്‍ഷം തികക്കുന്ന സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന പാര്‍ട്ടികളുടെ തീരുമാനം. ഇതിനിടെയാണ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വപാടവത്തെ കുറിച്ച് ശരത് പവാര്‍ സംശയം പ്രകടിപ്പിച്ചത്.

നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്‌ഥിരത ഇല്ലെന്നും സ്വന്തം പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ഉയരുമ്പോള്‍ രാഹുലിന് മറ്റ് പാര്‍ട്ടികളുടെയെല്ലാം കൂട്ടായ്‌മയുടെ നേതൃപദവി വഹിക്കാന്‍ എങ്ങനെ സാധിക്കുമെന്നും പവാര്‍ ചോദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് സമാനമാണ് പവാറിന്റെയും വിമര്‍ശനം. എന്നാല്‍ ശരത് പവാറിന്റെ വിമര്‍ശനത്തോട് ഇതുവരെയും കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read also: കോവിഡ് പ്രതിരോധം; സർവകക്ഷിയോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE