പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അജിൽ അപകടത്തിൽ പെട്ടത്. പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിൽ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ട്രക്കിങ്ങിനിടെ ആയിരുന്നു സംഭവം.
ഞായറാഴ്ച ആയതിനാല്‍ വെള്ളച്ചാട്ടം ആസ്വദിക്കാൻ ധാരാളം പേർ എത്തിയിരുന്നു. ഇതിനിടെ അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയും അവിടെനിന്ന് അജിൽ താഴേക്ക് വീഴുകയും ആയിരുന്നു.
Most Read: ശമ്പളം വൈകുന്നു; കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു പ്രതിഷേധം