ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് കളിയഴകിന്റെ പര്യായമായ എഫ്‌സി ഗോവ കരുത്തരായ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് കഴിഞ്ഞ സീസണിലെ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ എഫ്‌സി ഗോവ ഇന്നിറങ്ങുന്നത്.
നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് മികച്ച ഫോമിലാണ് എന്നത് ഗോവക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ മൽസരത്തിൽ ജയത്തിന് തുല്യമായ സമനിലയാണ് ബ്ളാസ്‌റ്റേഴ്‌സിന് എതിരെ നോർത്ത് ഈസ്‌റ്റ് നേടിയത്. ബെംഗളൂരുവിനോട് സമനിലയോടെ തുടങ്ങിയ ഗോവ രണ്ടാം കളിയില്‍ മുംബൈ സിറ്റിയോട് ഒറ്റഗോളിന് തോറ്റു.
ഇഗോര്‍ അംഗുളോ, ജോര്‍ഗെ ഓര്‍ട്ടിസ് എന്നിവർ അടങ്ങിയ മുന്നേറ്റനിരയിൽ ഗോവ പ്രതീക്ഷ വെക്കുന്നു. എഡു ബെഡിയ, ലെന്നി റോഡ്രിഗസ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, പ്രിന്‍സെറ്റണ്‍ റെബല്ലോ എന്നിവരടങ്ങിയ മധ്യനിരയും ശക്‌തമാണ്.
കഴിഞ്ഞ കളിയിൽ ബ്ളാസ്‌റ്റേഴ്‌സിന് എതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് നോര്‍ത്ത് ഈസ്‌റ്റ് സമനില സ്വന്തമാക്കിയത്. മധ്യനിര ഭരിക്കുന്ന ഖാസ്സ കമാറയാണ് ടീമിന്റെ എഞ്ചിന്‍. ലൂയസ് മച്ചാഡോ, ക്വസി അപ്പിയ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും.
Read Also: ‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’; ധ്യാന്‍-അജു കൂട്ടുകെട്ട് വീണ്ടും