ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാക്‌സ്‌വെല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സി’ന്റെ ചിത്രീകരണം ആരംഭിച്ചു. അമ്പിളി ഫെയിം തന്‍വി റാം നായികയാകുന്ന ചിത്രത്തില്‍ രഞ്നിജി ഹരിദാസും അതിഥി താരമായുണ്ട്.
സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്ന ചെറുപ്പക്കാരായ ബിന്‍ദാസിന്റെയും ബിബിന്‍ വിജയുടെയും കഥയാണ് ചിത്രം പറയുന്നത്. പഠനകാലഘട്ടത്തില്‍ സഹപാഠികളുടെ ദാസനും വിജയനും എന്ന വിളികളിലൂടെ ഇരുവരും സുഹൃത്തുക്കളായി മാറുകയും പിന്നീട് പല പ്രതിസന്ധികള്‍ക്ക് ഇടയിലൂടെ വിജയിക്കുവാനുളള അവരുടെ ശ്രമങ്ങളുമാണ് നര്‍മത്തില്‍ പൊതിഞ്ഞ ചിത്രം പറയുന്നത്.
ബഞ്ചാ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാക്‌സ്‌വെല്‍ ജോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനില്‍ ലാലിന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. സന്തോഷ് തനിമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്‌ദുള്ള.
സണ്ണി വെയ്ന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അഹമ്മദ് സിദ്ദിഖ്, അലന്‍സിയര്‍, ജോണി ആന്റണി, മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, ലെന, സരയു തുടങ്ങിയ ഒരുപിടി മികച്ച താരങ്ങളും അണിനിരക്കുന്നു.
Read Also: കര്‍ഷകരെ പിന്തുണച്ച് ശബ്‌ദമുയര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി