മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണ; ഹിന്ദുത്വ തീവ്രവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യം

By News Desk, Malabar News
munawar faruqui_controversy

ന്യൂഡെൽഹി: സംഘപരിവാർ ആക്രമണത്തിന് ഇരയായ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണയുമായി മുൻ രാജ്യസഭാ എംപി പ്രതീഷ് നന്ദി. ഫാറൂഖിയുടെ പരിപാടികൾ ഹിന്ദുത്വ സംഘടനകൾ തുടർച്ചയായി തടസപ്പെടുത്തുകയാണ്. ഇതിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യണമെന്ന് പ്രതീഷ് ആവശ്യപ്പെട്ടു.

മുനവർ ഫാറൂഖി ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന ആരോപണം വസ്‌തുതകളുടെ അടിസ്‌ഥാനത്തിൽ പരിശോധിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയോ ജോലി ചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്നും പ്രതീഷ് നന്ദി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സംഘപരിവാർ ഭീഷണിയെ തുടർന്ന് കരിയർ അവസാനിപ്പിക്കുകയാണെന്ന് ഫാറൂഖി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഫാറൂഖിയുടെ 12 പരിപാടികളാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം മുംബൈയിൽ നടക്കാനിരുന്ന പരിപാടി ഗുജറാത്തിൽ നിന്ന് നേരിട്ടെത്തി ബജ്‌രംഗ്‌ദള്‍ സംഘം റദ്ദാക്കുകയായിരുന്നു. ഫാറൂഖി ഹിന്ദുക്കൾക്കൾക്ക് എതിരാണെന്നും ഇദ്ദേഹത്തിന്റെ പരിപാടി നടത്തിയാൽ ഓഡിറ്റോറിയം കത്തിക്കുമെന്നും സംഘാടകർക്ക് നേരെ ഭീഷണി ഉയർത്തിയിരുന്നു.

ഇന്നലെ നടക്കാനിരുന്ന ബെംഗളൂരുവിലെ പരിപാടി കൂടി റദ്ദാക്കിയതോടെ ‘വിദ്വേഷം ജയിച്ചു, കലാകാരൻ തോറ്റു. എല്ലാം നിർത്തുന്നു’ എന്ന് ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്യുകയായിരുന്നു ഫാറൂഖി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയിൽ മുനവര്‍ ഫാറൂഖിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് സുപ്രീ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഫാറൂഖിയെ വിടാതെ പിന്തുടരുകയായിരുന്നു.

കരിയർ അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഫാറൂഖിയ്‌ക്ക് പിന്തുണയുടെ രാഷ്‌ട്രീയ രംഗത്ത് നിന്നുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം.

Also Read: മോൻസൺ കേസ്; ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE