മോൻസൺ കേസ്; ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സർക്കാർ

By Staff Reporter, Malabar News
monson-mavunkal-case
Ajwa Travels

കൊച്ചി: മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന ഇഡി പരാമർശത്തിന് എതിരെ സംസ്‌ഥാന സർക്കാർ. ഇഡിയുടെ നിലപാടിന് പിന്നിൽ മറ്റ് പ്രേരണകളാണെന്ന് സർക്കാർ അറിയിച്ചു. പല കേസുകളിലും ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവറുടെ ഹരജിയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്നാണ് സംസ്‌ഥാന സർക്കാരിന്റെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട ഹരജിയിലെ ആവശ്യങ്ങൾക്ക് അപ്പുറത്തേക്ക് ഉള്ള വിഷയങ്ങളിൽ കോടതി കടക്കുന്നുവെന്നും സർക്കാർ പറയുന്നു. ഈ ഘട്ടത്തിൽ കോടതിയുടെ ഇടപെടലുകൾ മോൻസൺ കേസിലെ അന്വേഷണത്തെ ബാധിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് നിലവിൽ ആർക്കും പരാതിയില്ലെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Read Also: കെ റെയിലിനെതിരെ സംസ്‌ഥാന വ്യാപക സമരത്തിന് യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE