കെ റെയിലിനെതിരെ സംസ്‌ഥാന വ്യാപക സമരത്തിന് യുഡിഎഫ്

By News Desk, Malabar News
CPI-Congress clash
Representational image

തിരുവനന്തപുരം: കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപക സമരത്തിനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി ഡിസംബർ 18ന് സെക്രട്ടറിയേറ്റിലേക്കും കലക്‌ടറേറ്റുകളിലേക്കും മാർച്ച് നടത്തും. റെയിൽപാത കടന്ന് പോകുന്ന പ്രദേശങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രാദേശിക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. അട്ടപ്പാടി ശിശുമരണവും സർക്കാരിനെതിരായ വിഷയമായി ഉയർത്തിക്കാട്ടും.

ഡിസംബർ ആറിന് യുഡിഎഫ് സംഘം അട്ടപ്പാടി സന്ദർശിക്കാനും പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോർഗത്തിൽ നിന്ന് വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഇരുവരും പങ്കെടുക്കാത്തത് കെപിസിസി നേതൃത്വത്തോടുള്ള അഭിപ്രായ ഭിന്നത മൂലമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും യോഗത്തിൽ പങ്കെടുത്തില്ല.

Also Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE