‘മുഴുവന്‍ നഗരത്തെയും നിങ്ങൾ ശ്വാസം മുട്ടിച്ചു’; കർഷകരോട് സുപ്രീം കോടതി

By Syndicated , Malabar News
supreme-court-farmers-protest
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഡെൽഹിയിലെ ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്നാണ് കോടതിയുടെ വിമര്‍ശനം. ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടിയിരുന്നു. സമാധാനപരമായി ‘സത്യാഗ്രഹം’ സംഘടിപ്പിക്കുന്നതിന് ജന്തര്‍ മന്ദറില്‍ കുറഞ്ഞത് 200 കര്‍ഷകര്‍ക്ക് ഇടം നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.

“മുഴുവന്‍ നഗരത്തെയും നിങ്ങൾ ശ്വാസം മുട്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശിക്കണം. സമീപവാസികള്‍ ഈ പ്രതിഷേധത്തില്‍ സന്തുഷ്‌ടരാണോ? ഇത് നിങ്ങൾ അവസാനിപ്പിക്കണം,” ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കറും സിടി രവികുമാറും ഉള്‍പ്പെട്ട ബെഞ്ച് പ്രതികരിച്ചു.

ജനങ്ങള്‍ക്കും സഞ്ചരിക്കാന്‍ അവകാശമുണ്ട്. കർഷകരുടെ സമരം കാരണം ജനങ്ങളുടെ വസ്‌തുക്കള്‍ക്ക് കേടുപാടുവരുന്നു, സഞ്ചാര സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നു കൂടാതെ കര്‍ഷകര്‍ സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നിട്ട് പ്രതിഷേധം സമാധാനപരമാണെന്ന് പറയുകയാണെന്നും കോടതി പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷക്കാലമായി കര്‍ഷകര്‍ സമരം നടത്തുകയാണ്. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ തന്നെയാണ് കർഷകർ.

Read also: സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത്‌ ആരോഗ്യമന്ത്രി വീണ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE