സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത്‌ ആരോഗ്യമന്ത്രി വീണ ജോർജ്

By Team Member, Malabar News
Health Minister
Ajwa Travels

തിരുവനന്തപുരം: സന്നദ്ധ രക്‌തദാന ദിനത്തില്‍ രക്‌തം ദാനം ചെയ്‌ത്‌ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ളഡ് ബാങ്കിലാണ് മന്ത്രി രക്‌തം ദാനം ചെയ്‌തത്. രക്‌ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ആശുപത്രിയിൽ സജ്‌ജമാക്കിയിട്ടുണ്ട്.

ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച രക്‌തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്‌തദാനം ചെയ്‌തത്. രക്‌തം ദാനം ചെയ്‌തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൂടാതെ സംസ്‌ഥാന ആരോഗ്യ വകുപ്പ് രക്‌തദാനം പ്രോൽസാഹിപ്പിക്കുന്നതിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

ആരോഗ്യമുള്ള ആര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം രക്‌തം ദാനം ചെയ്യാവുന്നതാണ്. സ്‌ത്രീകള്‍ക്കും രക്‌തം ദാനം ചെയ്യാന്‍ കഴിയും. ആരോഗ്യമുള്ള എല്ലാവരും സന്നദ്ധ രക്‌തദാനത്തിന് തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Read also: പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE