‘കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതി’; സുരേഷ് ഗോപി

By Web Desk, Malabar News
Suresh Gopi
Ajwa Travels

കൊച്ചി: കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്‌തമായി പഠിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു.

ഇന്ന് രാവിലെയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഒരു വർഷം നീണ്ട കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങുകയായിരുന്നു. ബുദ്ധിമുട്ടുണ്ടായതിൽ കർഷകരോട് നരേന്ദ്രമോദി ക്ഷമ പറഞ്ഞു. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി നാടകീയമായി പിൻമാറ്റം പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന കർഷകർ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

National News: നാണക്കേട്, സങ്കടം; കാർഷിക നിയമം പിൻവലിച്ചതിന് എതിരെ കങ്കണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE