ന്യൂഡെൽഹി: ചട്ടവിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തുടർച്ചയായ രണ്ടാം ദിനവും ധർണ നടത്തി. പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.
ചട്ടവിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ തുടർച്ചയായ നാലാം ദിനവും ശക്‌തമായ പ്രതിഷേധമാണ് രാജ്യസഭയിൽ അരങ്ങേറിയത്.
ധർണ തുടരുന്ന എംപിമാർക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ചു. കറുത്ത ബാൻഡ് കൈയ്യിൽ കെട്ടിയായിരുന്നു പ്രതിപക്ഷ അംഗങ്ങൾ എത്തിയത്.
അതേസമയം പ്രതിപക്ഷം സഭക്കകത്തും വിഷയം ഉയർത്തിക്കാട്ടിയെങ്കിലും നടപടി പിൻവലിക്കില്ലെന്ന നിലപാടാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു സ്വീകരിച്ചത്. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ സഭ നടപടി ബഹിഷ്ക്കരിച്ചു. മഴ പെയ്‌തെങ്കിലും എംപിമാർ ധർണ തുടരുകയാണ്.
Most Read: വായു മലിനീകരണം; ഡെൽഹിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി