Mon, Jun 8, 2026
30.6 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

കോഴിക്കോട് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: ജില്ലയിലെ മരുതേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മാവിലക്കണ്ടി സബീറിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം സബീറിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ വീടിന്റെ...

പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി; കോഴിക്കോട് 6 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

കോഴിക്കോട്: ജില്ലയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ആറ് സ്‌ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് 6 സ്‌ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചത്. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറിലുമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

ഓട്ടോക്കൂലി ചോദിച്ചതിന് കൊലപാതക ശ്രമം; പ്രതിക്ക് 10 വർഷം തടവ്

കോഴിക്കോട്:  ഓട്ടോക്കൂലി ചോദിച്ചതിനെ തുടർന്ന് ഉണ്ടായ വിരോധത്തെ തുടർന്ന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കരമന മേലേക്കോട്ടു പുത്തന്‍...

രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിൽ ഇന്ന് രാവിലെ ആറ്...

കോഴിക്കോട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, ഒന്നിന് പൂട്ടിട്ടു; പരിശോധന തുടരുന്നു

കോഴിക്കോട്: ഷവർമ്മ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ...

കോഴിക്കോട് വീണ്ടും പോസ്‌റ്ററുകൾ പതിപ്പിച്ച് മാവോയിസ്‌റ്റുകൾ

കോഴിക്കോട്: ജില്ലയിലെ പെരുവണ്ണാമുഴിയിൽ മാവോയിസ്‌റ്റ് സാന്നിധ്യം. പ്രദേശത്തെ ചുമരുകളിൽ മാവോയിസ്‌റ്റുകൾ പോസ്‌റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്ന ആവശ്യമാണ് മാവോയിസ്‌റ്റുകൾ പോസ്‌റ്ററിൽ വ്യക്‌തമാക്കുന്നത്‌. കേന്ദ്രസർക്കാരിനും, സംസ്‌ഥാന സർക്കാരിനും എതിരെ സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ പോസ്‌റ്റർ...

സ്വത്ത് തർക്കം; കോഴിക്കോട് സഹോദരന്റെ മർദ്ദനമേറ്റ് ജ്യേഷ്‌ഠൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ തർക്കത്തിനിടെ അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്‌ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ അനുജൻ ചന്ദ്രഹാസന്റെ തലക്ക് അടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ...

മുക്കത്ത് വൻ കഞ്ചാവ് വേട്ട; 5 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 14 കിലോ കഞ്ചാവ് പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി അഞ്ച് പേർ പോലീസിന്റെ പിടിയിലായി. മൂന്നുപേരെ മുക്കത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നും...
- Advertisement -