Tag: Malappuram News
പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ
മഞ്ചേരി: രാത്രി പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് (42) മഞ്ചേരി എസ്‌ഐ ആർ രാജേന്ദ്രൻ നായർ അറസ്‌റ്റ് ചെയ്‌തത്. പട്രോളിങ് നടത്തുകയായിരുന്ന പോലീസ്...
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പുനർനിർമാണം; വിദഗ്‌ധ സമിതിയെ നിയോഗിച്ചു
മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വിദഗ്‌ധ സമിതിയുടെ പരിശോധനക്കും തീരുമാനത്തിനും ശേഷം മാത്രം മതിയെന്ന നിലപാടിൽ സർക്കാർ. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണത്തിനുള്ള ഷീറ്റ് പൈലുകളിൽ...
തിരൂരിൽ യുവതിയുടെ ദുരൂഹ മരണം; പരാതിയുമായി കുടുംബം
മലപ്പുറം: തിരൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. തിരൂർ തൃക്കണ്ടിയൂർ സൗപർണികയിൽ വിപിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്...
സിപിഐഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്
മലപ്പുറം: അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. മലപ്പുറം എടക്കര സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
മോശമായി...
മുക്കുപണ്ട തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ
മലപ്പുറം: കാത്തലിക് സിറിയൽ ബാങ്കിൽ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 152 ഗ്രാം മുക്കുപണ്ടം വെച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജാബിറാണ് (28) അറസ്‌റ്റിലായത്. 5,34,000 രൂപയാണ് ബാങ്കിൽ...
പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി; പിടിതരാതെ മടങ്ങി
മലപ്പുറം: കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി. എസ്‌റ്റേറ്റിലെ ഒരേ സ്‌ഥലത്താണ് മൂന്നാം ദിവസവും കടുവ ഇറങ്ങിയത്. ഇവിടെ കടുവയെ പിടികൂടാൻ കെണി സ്‌ഥാപിച്ചിരുന്നെങ്കിലും കടുവ പിടികൊടുത്തില്ല. കെണിക്ക് സമീപം...
സ്വകാര്യ ബസ് തട്ടി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറിയിറങ്ങി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനായ നിതിൻ മമ്പാട് ഗവൺമെന്റ്...
മലപ്പുറത്ത് കഴുത്ത് മുറിഞ്ഞ് രക്‌തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി
മലപ്പുറം: എടിഎം കൗണ്ടറിനുള്ളിൽ യുവാവിനെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്....




































