ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ ട്രെയിനുകൾ

By Trainee Reporter, Malabar News
Shornur-Nilambur route
Ajwa Travels

മലപ്പുറം: ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങും. എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് പാലക്കാട്-നിലമ്പൂർ സർവീസ് ആണ് ആദ്യം തുടങ്ങുക. ജനുവരിയോടെ പാതയിലെ മുഴുവൻ ട്രെയിൻ സർവീസുകളും ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥൻ പറഞ്ഞു.

പാലക്കാട്-നിലമ്പൂർ ട്രെയിൻ രാവിലെ 5.45ന് പാലക്കാട് നിന്ന് പുറപ്പെട്ട് ഏഴിന് ഷൊർണൂരിൽ എത്തും. തുടർന്ന് 8.45ഓടെ നിലമ്പൂരിൽ എത്തും. രാജ്യറാണിക്ക് പുറമെ കോട്ടയം-നിലമ്പൂർ സ്പെഷ്യൽ ട്രെയിൻ ആണ് നിലവിൽ ഈ പാതയിൽ യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം. പുലർച്ചെ 5.15ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.10ന് ഷൊർണൂരിലെത്തും. അവിടെ നിന്ന് 10.54ന് അങ്ങാടിപ്പുറം എത്തും. തുടർന്ന് 11.45ന് നിലമ്പൂരിൽ യാത്ര അവസാനിപ്പിക്കും.

വൈകിട്ട് 3.10ന് ആണ് നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് മടക്കയാത്ര തുടങ്ങുന്നത്. 3.48ന് അങ്ങാടിപ്പുറത്തെത്തും. 4.50ന് ഷൊർണൂരും രാത്രി 10.15ന് കോട്ടയത്തും എത്തും. ഈ ട്രെയിനിന് നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കോട്ടയം-നിലമ്പൂർ ട്രെയിനിന് കൂടുതൽ സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്‌തമാണ്.

Most Read: ശബരിമലയിൽ തീര്‍ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE