ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പുനർനിർമാണം; വിദഗ്‌ധ സമിതിയെ നിയോഗിച്ചു

By Trainee Reporter, Malabar News
Chamravattam Regulator cum Bridge
Ajwa Travels

മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വിദഗ്‌ധ സമിതിയുടെ പരിശോധനക്കും തീരുമാനത്തിനും ശേഷം മാത്രം മതിയെന്ന നിലപാടിൽ സർക്കാർ. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണത്തിനുള്ള ഷീറ്റ് പൈലുകളിൽ പാകപ്പിഴവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ തുടർപ്രവർത്തനങ്ങൾ വിദഗ്‌ധ സമിതിയുടെ പരിശോധനക്കായി മാറ്റിവെച്ചത്.

ഷീറ്റുകൾക്ക് മതിയായ കനമില്ലെന്നും ഷീറ്റുകളുടെ ബില്ലുകളിലും ഗുണനിലവാര പരിശോധനയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ചമ്രവട്ടം പ്രോജക്‌ട് അസി. എൻജിനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ അയച്ച കത്തിൽ വ്യക്‌തമാക്കുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെ തുടർ നടപടികളുമായി മുന്നോട്ടുപോകാൻ നിൽക്കുന്നതിനിടെയാണ് നിർമാണം വിവാദമായത്. പ്രളയ സാഹചര്യം പുഴയിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും വിദഗ്‌ധ സമിതി പരിശോധിക്കും.

ഷീറ്റ് പൈലിങ്ങിനുള്ള പദ്ധതി തയ്യാറാക്കിയത് പ്രളയത്തിന് മുമ്പായതിനാലാണ് പുതിയ മാറ്റത്തോടെ പദ്ധതിയുടെ തുടർ നടപടികൾ നടത്താൻ തീരുമാനിച്ചത്. ചെറിയൊരു തടയണ നിർമാണത്തിന് വേണ്ടിയുള്ള ഗുണനിലവാരം കുറഞ്ഞ ഷീറ്റുകളാണ് പൊന്നാനി ചമ്രവട്ടം റെഗുലേറ്റർ ബ്രിഡ്‌ജിന്റെ നിർമാണത്തിന് എത്തിച്ചതെന്നായിരുന്നു ആരോപണം. അതേസമയം, ഷീറ്റുകളിലെ കനക്കുറവ് രണ്ടാം തവണയും പരിശോധിക്കാൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് ചമ്രവട്ടം പ്രോജക്‌ട് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കത്തയച്ചിരുന്നു.

Most Read: ഒമൈക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE