Tag: Terrorist Attack in Pahalgam
ഭീകരാക്രമണം; പാക്കിസ്‌ഥാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, വ്യാജവാർത്തകളുടെ പ്രചരണം തടയൽ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിരോധനം.
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ...
നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ; ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക്
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ, അറബിക്കടലിൽ പാക്ക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ. കറാച്ചി തീരത്തിന് സമീപം മിസൈൽ പരീക്ഷണം നടത്താനും പാക്കിസ്‌ഥാൻ നീക്കം...
ഭീകരർക്കായി തിരച്ചിൽ ഊർജിതം; ഡെൽഹിയിൽ ഇന്ന് സർവകക്ഷി യോഗം
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം. നൂറിലേറെ പേരെ ജമ്മു കശ്‌മീർ പോലീസ് ചോദ്യം ചെയ്‌തു. പ്രദേശവാസികളിൽ നിന്നും കുതിരസവാരിക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ തേടി. പ്രതിരോധ മന്ത്രി രാജ്‌നാഥ്...
‘ഞെട്ടലുളവാക്കുന്ന ഹിംസാൽമക പ്രവൃത്തി’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മാർക്ക് കാർനി
ഒട്ടാവ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി. 30 മണിക്കൂറിലേറെ നീണ്ട മൗനത്തിന് ശേഷമാണ് കാനഡ ഔദ്യോഗികമായി പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാൻ തയ്യാറായത്.
''ജമ്മു കശ്‌മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ...
അതിർത്തി പൂർണമായി അടയ്‌ക്കും; പാക്ക് പൗരൻമാർ 48 മണിക്കൂറിനകം രാജ്യം വിടണം, വിസ റദ്ദാക്കി
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ. അട്ടാരിയിലെ ഇന്ത്യ- പാക്കിസ്‌ഥാൻ അതിർത്തി പൂർണമായും അടയ്‌ക്കും. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരൻമാരുടെയും വിസ റദ്ദാക്കി. എല്ലാ പാക്ക് പൗരൻമാരും...
കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ടിആർഎഫ് ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായി സൂചന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും, സിആർപിഎഫും ജമ്മു കശ്‌മീർ പോലീസുമാണ് ഭീകരരെ നേരിടുന്നത്. ദ് റെസിസ്‌റ്റൻസ് ഫ്രണ്ടിന്റെ ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് വിവരം. നേരത്തെ...
രാജ്യത്തിന്റെ രക്ഷയാണ് പ്രധാനം, ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം; വിഡി സതീശൻ
കൊച്ചി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകരാക്രമണം രാജ്യത്തിന് നേരെയല്ല, മറിച്ച് ഓരോ ഇന്ത്യക്കാരന്റെയും നേരെയുള്ള ആക്രമണമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഭീകരതയെ...
രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കശ്‌മീരിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ശ്രമം
കൊച്ചി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. AI 1828 എയർഇന്ത്യ വിമാനത്തിലാണ് മൃതദേഹം ശ്രീനഗറിൽ നിന്ന് ഡെൽഹിയിലെത്തിക്കുക.
തുടർന്ന് ഡെൽഹിയിൽ...





































