സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്‌റ്റ് അബ്‌ദുള്‍റസാക്ക് ഗുര്‍ണയ്‌ക്ക്

By News Bureau, Malabar News
abdulrazak gurnah
Ajwa Travels

സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയൻ നോവലിസ്‌റ്റ് അബ്‌ദുൾറസാക്ക് ഗുർണയ്‌ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.

1994ൽ പുറത്തിറങ്ങിയ ‘പാരഡൈസാ’ണ് അബ്‌ദുൾറസാക്കിന്റെ വിഖ്യാതകൃതി. 2005ലെ ബുക്കർ പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും യുകെയിൽ താമസിക്കുന്ന ഈ അതുല്യ പ്രതിഭ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേർഷൻ, ബൈ ദി സീ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്‌തമായ മറ്റ് കൃതികൾ.

ആഫ്രിക്കൻ രചനകളെക്കുറിച്ച് ഗുർണ നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പഠനങ്ങളിൽ ഏറിയപങ്കും പോസ്‌റ്റ് കൊളോണിയൽ രചനകളെ കുറിച്ചാണ്. ഇതുവരെയായി പത്ത് നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാൻസിബാർ ദ്വീപിൽ ജനിച്ച ഗുർണ പിന്നീട് 1960കളുടെ അവസാനം അഭയാർഥിയായാണ് ഇംഗ്ളണ്ടിലെത്തുന്നത്. തുടർന്ന് ഇംഗ്ളണ്ടിൽ സ്‌ഥിരതാമസമാക്കി. അടുത്ത കാലം വരെ, കാന്റർബറിയിലെ കെന്റ് സർവകലാശാലയിൽ ഇംഗ്ളീഷ്, പോസ്‌റ്റ് കൊളോണിയൽ സാഹിത്യങ്ങളുടെ പ്രൊഫസറായിരുന്നു.

Most Read: പോസ്‌റ്റുമോർട്ടത്തിലും തിരിമറി, നീതിയ്‌ക്കായുള്ള പോരാട്ടം തുടരും; പ്രിയങ്ക ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE