44കാരനെ കൊന്നു തിന്നു; നരഭോജിയായ അധ്യാപകന്‍ അറസ്‌റ്റില്‍

By News Desk, Malabar News
software engineer arrested_Malabar news
Ajwa Travels

ബര്‍ലിന്‍: മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ചെന്ന സംശയത്തില്‍ ബര്‍ലിനില്‍ അധ്യാപകന്‍ അറസ്‌റ്റില്‍. ജര്‍മന്‍ പൊലീസാണ് 41 വയസുള്ള ഗണിത അധ്യാപകനെ അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ ലൈംഗിക വൈകൃതങ്ങളുള്ള ആളാണെന്നും, ഇതിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്‌തു എന്നാണു കേസ്.

ബര്‍ലിനിലെ പാന്‍കൗ എന്ന സ്‌ഥലത്തെ പാര്‍ക്കില്‍ നിന്നും നവംബര്‍ എട്ടിനാണ് 44 വയസുള്ള പുരുഷന്റേതെന്ന് തോന്നിക്കുന്ന മനുഷ്യന്റെ അസ്‌ഥികള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അധ്യാപകനിലേക്ക് എത്തിയത്. കണ്ടെത്തിയ അസ്‌ഥികളില്‍ ഒട്ടും മാംസാവശിഷ്‌ടങ്ങള്‍ അവശേഷിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിയായ അധ്യാപകന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കനമുള്ള വസ്‌തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ചെറിയ ട്രക്കും മെഡിക്കല്‍ രംഗത്ത് ഉള്ളവര്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും പോലീസ് കണ്ടെത്തി.

Entertainment News: ‘മാസ്‌റ്ററി’നായുള്ള കാത്തിരിപ്പിനിടെ വിജയ് ആരാധകരെ തേടി ‘ഒൻപത് കോടിയുടെ’ സന്തോഷം

കൂടാതെ, 25 കിലോ സോഡിയം ഹൈഡ്രോക്‌സൈഡും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വലിയ ഫ്രിഡ്ജും അധ്യാപകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയെങ്കിലും അത് ശൂന്യമായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE