കണ്ണൂര്‍: തൊട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ് (14) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. അഴിമുഖത്ത് കടലിലേക്ക് വെള്ളം ഒഴുകുന്ന അഴിയില്‍ നീന്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റുകുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും തോണിക്കാര്‍ അടക്കം സമീപ പ്രദേശങ്ങളില്‍ ഉടന്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്‌തു. പിന്നാലേ പോലീസും അഗ്‌നിശമനസേനയും സംയുക്‌തമായി ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
പത്താം ക്‌ളാസ് വിദ്യാര്‍ഥികളാണ് മരിച്ച ഷറഫ് ഫാസിലും മുഹമ്മദ് റിനാദും.
Malabar News: പരിശോധനക്കിടെ കസ്‌റ്റഡിയില്‍ എടുത്ത ബോട്ടില്‍ രണ്ട് പൊലീസ് ഉദ്യോഗസ്‌ഥരെ തട്ടികൊണ്ടുപോയി