പാലക്കാട്: നാട്ടുകല്ലില്‍ യുവാവിന്റെ മൃതദേഹം കിണറ്റല്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നല്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
സംഭവത്തിൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി മുതലാണ് തെയ്യോട്ടുചിറ ആസിഫ് (20)നെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മികച്ച ഫുട്ബോള്‍ താരം കൂടിയാണ് ആസിഫ്. ആസിഫിനെ ആരോ കൊലപ്പെടുത്തി കിണറ്റിൽ ഇട്ടതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
Most Read: കുറുക്കൻ മൂലയിലെ കടുവ; ഭീതി വിതക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 25ആം നാൾ