ന്യൂഡെൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഒറ്റദിവസം കൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 3523 കൊവിഡ് മരണങ്ങളും റിപ്പോര്‍ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 2,11,853 ആയി ഉയര്‍ന്നു.
1,56,84,406 പേര് ഇതുവരെ വൈറസ് ബാധയില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 32,68,710 പേരാണ് കോവിഡ് രോഗത്തിന് ചികിൽസയില്‍ കഴിയുന്നത്.
Read Also: ‘പ്രാണന്റെ വില’; ഡെൽഹിൽ നാല് കിലോമീറ്ററിന് ആംബുലൻസ് വാടക 10,000 രൂപ